പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. അജ്ഞാതനായ വ്യക്തിയാണ് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഇയാളെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. മാര്‍ച്ച് തടയാനായി പൊലീസ് ബാരിക്കേഡുകള്‍ നിരത്തി കാത്തിരുന്നിടത്ത് ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് ഒരു യുവാവ് തോക്കുമായി വന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഡല്‍ഹി എയിംസില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി സൗത്ത് ഈസ്റ്റ് ഡിസിപി അറിയിച്ചു.
Content Highlights: man fires at student protesters of Jamia milia