ടിപ്പു സുൽത്താനെതിരായ വിവാദ പ്രസംഗം; മാപ്പപേഷിച്ച് ഫാദർ ജോസഫ് പുത്തൻപുരക്കൽ

ടിപ്പു സുൽത്താനും മുസ്ലീങ്ങൾക്കുമെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ മാപ്പ് അപേക്ഷിച്ച് ഫാദർ ജോസഫ് പുത്തൻപുരക്കൽ. തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയത്.
പരാമർശം ചിലർക്ക് വേദനയുണ്ടാക്കിയതായി താൻ മനസിലാക്കുവെന്നും അതുകൊണ്ട് മാപ്പപേഷിക്കുകയാണെന്നുമാണ് ഫാദർ വീഡിയോയിലൂടെ പറഞ്ഞത്.

“ഞാൻ ഉദ്ദേശിക്കാത്ത ലക്ഷ്യത്തോടു കൂടിയാണ് വീഡിയോ പടർന്നു കൊണ്ടിരിക്കുന്നത്. ആദ്യമായി അതിൽ ഉപയോഗിച്ച ടിപ്പു സുൽത്താൻ്റെ ഡേറ്റ് തെറ്റായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിൽ വന്നത് 1789 ലാണ്. തെറ്റായ ആ കണക്ക് പറഞ്ഞതിൽ ബുദ്ധിമുട്ടുണ്ട്. പിന്നെ, ഇതൊരു സ്വകാര്യ മത ഗ്രൂപ്പിന് ലൗ ജിഹാദിൻ്റെയും പല രാജ്യങ്ങളിലും ക്രൈസ്തവരെ കൊല്ലുന്നതിൻ്റെയും പശ്ചാത്തലത്തിൽ പങ്കുവെച്ച കാര്യങ്ങളാണ്. അത് പരിശുദ്ധ ഖുർആർ പറഞ്ഞിട്ടുള്ളതും തീവ്രവാദികളായ മുസ്ലിങ്ങൾ ചെയ്ത ക്രൂരകൃത്യങ്ങളാണ്. അതിൻ്റെ പശ്ചാത്തലത്തിലാണ് പങ്കുവെച്ചത്. കേരളത്തിലെ നല്ലവരായ ലക്ഷോപലക്ഷം മുസ്ലിങ്ങളെ എനിക്കറിയാം. പറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു, ഖേദിക്കുന്നു’ എന്നാണ് ഫാദർ വീഡിയോയിലൂടെ പറയുന്നത്.

മുസ്ലിങ്ങളാണ് ലോകത്ത് ഏറ്റവും കൂടുതൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതെന്നും 515 കൊല്ലം മുമ്പ് ടിപ്പു സുൽത്താൻ മലബാറിൽ വന്ന് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കിയെന്നുമാണ് പ്രസംഗത്തിൽ ഫാദർ പറഞ്ഞിരുന്നത്. പൗരത്വ നിയമം നടപ്പാക്കുമ്പോൾ മുസ്ലിങ്ങൾക്കൊപ്പം ക്രിസ്ത്യാനികൾക്കും നീതി നിഷേധിക്കപ്പെടാമെങ്കിലും അവർ വിശ്വസിക്കാൻ പറ്റുന്നവരല്ലെന്ന് ഫാദർ ജോസഫ് പറയുന്നു. ബോംബെയിൽ ക്രിസ്ത്യാനികൾ നിൽക്കുന്നത് ശിവസേനയുള്ളതുകൊണ്ടാണ്. അല്ലെങ്കിൽ മുസ്ലിങ്ങൾ നമ്മളെ ഇല്ലാതാക്കും എന്നിങ്ങനെ തുടങ്ങുന്ന വിവാദപരമായ കാര്യങ്ങളായിരുന്നു അച്ഛൻ്റെ പ്രസംഗത്തിൽ.

content highlights: Father Joseph Puthenpurakkal apologizes for his Controversial speech about tippu sultan and muslims