കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ തെറ്റെന്ന വെളിപ്പെടുത്തലുമായി ശ്മശാന ജീവനക്കാർ

china covering up the true number of coronavirus mortalities

കൊറോണ വെെറസ് മരണനിരക്കുകൾ യാഥാർത്ഥ്യമല്ലെന്ന ആരോപണവുമായി വുഹാനിലെ ശ്മശാന ജീവനക്കാർ. വെെറസ് ബാധിച്ച് മരിക്കുന്നവരെകുറിച്ച് ചെെന പുറത്തുവിടുന്ന കണക്കുകൾ തെറ്റാണെന്നാണ് ഇവർ പറയുന്നത്. ആശുപത്രികളിൽ നിന്നുളള ഔദ്യോഗിക രേഖകൾ കാണിക്കാതെയാണ് ഇവരെ കൊണ്ട് മ്യതദേഹങ്ങൾ മറവുചെയ്യുന്നതെന്നാണ് ആരോപിക്കുന്നത്.

ഔദ്യോഗിക രേഖകൾ പ്രകാരം 213 പേരാണ് വെെറസ് ബാധിച്ച് മരിച്ചതായി ചെെന പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ മരണ നിരക്ക് കുറച്ച് കാണിക്കുകയാണ്. വെെറസിനെകുറിച്ചും വെെറസ് ബാധിതരായ ആളുകളെ കുറിച്ചും ചെെന പുറത്തുവിടുന്ന കാര്യങ്ങൾ തെറ്റാണെന്നും ഇതുമായി സംശയങ്ങള്‍ നിലനില്‍ക്കുന്നതായി ഡിഡബ്യു ഈസ്റ്റ് ഏഷ്യ കറസ്‌പോണ്ടന്റ് വില്ല്യം യാംഗ് പറഞ്ഞിരുന്നു.

വൈറസുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ അവര്‍ സുതാര്യത പുലര്‍ത്തുന്നുണ്ടെങ്കിലും മറ്റ് ചില കാര്യങ്ങള്‍ ഇപ്പോഴും വിശ്വസിക്കാവുന്ന അവസ്ഥയിലല്ല. വൈറസ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാണ് ഇതുവഴി വ്യക്തമാകുന്നത്.

content highlights: china covering up the true number of coronavirus mortalities