ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൊള്ളയായ ബജറ്റ്; ബജറ്റിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനവും പരിഹാസവും 

unemployment issue not addressed in budget speech says rahul gandhi

ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം ആയിരിക്കാം. എന്നാൽ ഇതിൽ ഒന്നുമില്ല. പൊള്ളയായ ബജറ്റാണ് ഇതെന്നു പറഞ്ഞുകൊണ്ടാണ് രാഹുൽ കുറ്റപ്പെടുത്തിയത്.

തൊഴിലില്ലായ്മയെ കേന്ദ്ര സര്‍ക്കാരിൻറെ രണ്ടാം ബജറ്റ് പരിഗണിച്ചിട്ടേ ഇല്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. യുവാക്കള്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കുന്ന തരത്തിലുളള ഒരു തന്ത്രപരമായ ആശയവും ബജറ്റില്‍ ഇല്ല. ഈ ബജറ്റിൽ ചില തന്ത്രങ്ങൾ ഉള്ളതായി താൻ മനസിലാക്കുന്നു. വിവിധ കാര്യങ്ങളിൽ സംസാരിക്കുകയും പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ പല കാര്യങ്ങളിലും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ ആരോപിച്ചു.

”ചില കൗശലങ്ങള്‍ മാത്രമാണ് ബജറ്റില്‍ കാണാനായത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാരിനെ വെളിപ്പെടുത്തുന്നതാണ് ബജറ്റ്. നിരവധി ആവര്‍ത്തനങ്ങളും ലക്ഷ്യമില്ലായ്മയുമാണ് ബജറ്റിലുളളത്. ബജറ്റ് പ്രതിഫലിപ്പിക്കുന്നത് സര്‍ക്കാരിൻറെ മനോനിലയാണ്. പറച്ചില്‍ മാത്രമേ ഉളളൂ എന്നും പ്രവൃത്തിയില്‍ ഒന്നും ഇല്ലെന്നും പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധി പരിഹസിച്ചു”.

Content highlights: unemployment issue not addressed in budget speech says rahul gandhi