കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി

second corona case confirmed in kerala

കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വുഹാനിൽ നിന്നെത്തിയ ആലപ്പുഴയിലെ വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. 

ഇന്ന് മുതൽ ആലപ്പുഴയിൽ തന്നെ എല്ലാം പരിശോധനകളും നടത്താൻ സജ്ജീകരണം ഒരുക്കി കഴിഞ്ഞു. ആലപ്പുഴയിൽ 28 ദിവസം 124 പേരെ വീടുകളിൽ അതീവ ജാഗ്രത പുലർത്തി നിരീക്ഷിക്കുന്നുണ്ട്.  ചൈനയിൽ നിന്നെത്തിയ മൂന്ന് പേരിൽ ഒരാൾക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിൻറെ മുൻകരുതൽ നടപടിയുമായി പൂർണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ദിവസമാണ് ഇൻകുബേഷൻ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരുമെന്നും മന്ത്രി അറിയിച്ചു.

Content highlights: second corona case confirmed in kerala