കൊറോണ വെെറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

corona declared as as state disaster

കൊറോണ രോഗ ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കാര്യങ്ങൾ ചർച്ച ചെയ്തെന്നും കൊറോണയെ സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയാണെന്നും  ഇതുവരെ സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത് 2239 പേരാണെന്നും റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കാസർഗോഡ് സ്വദേശിക്കുകൂടെ വെെറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇതുവരെ മൂന്ന് പേർക്കാണ് വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. ആദ്യത്തേത് ത്യശ്ശൂരിലും രണ്ടാമത്തേത് ആലപ്പുഴയിലുമാണ് സ്ഥിരീകരിച്ചിരുന്നത്.

പേടിപ്പിക്കാനല്ല, കരുതലാണ് നടപടിയെന്നും ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി കെ കെ ശെെലജ ആവശ്യപ്പെട്ടു.  ചൈനയിൽ തിരിച്ചുവന്നവർ അത് അധികൃതരെ നിർബന്ധമായി അറിയിക്കണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി

എന്നാൽ രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് എല്ലാവരും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

content highlights: Corona declared as the state disaster