രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി ശര്‍ജീല്‍ ഇമാമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച 50 ഓളം പേര്‍ക്കെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച ആസാദ് മൈദാനില്‍ നടന്ന പ്രതിഷേധ റാലിയില്‍ ശര്‍ജീല്‍ അനുകൂല മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെയാണ് രാജ്യദ്രോഹത്തിന് സമാനമായ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
ശര്‍ജീലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച രാജ്യത്തിൻ്റെ അഖണ്ഡത തര്‍ക്കുന്ന വിധം പ്രവര്‍ത്തിച്ചു, പൊതു ശല്യമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥിയായ ഊര്‍വശി ചുഡാവാലയാണ് ഇക്കാര്യം സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചത്. ഊര്‍വശി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയും രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി പൊലീസ് രണ്ടു തവണ വിളിപ്പിച്ചതായും അവര്‍ പറഞ്ഞു.
Content Highlights: sedition charges against over 50 people pro sharjeel imam slogans