രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. രേഖാമൂലം ലോക്സഭയില്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച മറുപടിയിലാണ് രാജ്യത്ത് വ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെ കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ലോക്സഭയിലെ ചോദ്യോത്തരവേളയിലാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം അറിയിച്ചത്.
എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്ക് എങ്ങനെ അധികബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കവെയാണ് പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിൽ നടപ്പാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമോ എന്ന ചോദ്യത്തിനായിരുന്നു വിശദീകരണം.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ലോക്സഭ നിര്‍ത്തിവച്ചു. നിലവില്‍ എന്‍ആര്‍സി അസമില്‍ മാത്രമാണ് നടപ്പാക്കിയത്. അതുകൊണ്ടു മറ്റു ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ടുമാസമായി പൗരത്വ നിയമ ഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനുമെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.
Contact highlights: no decision to prepare nrc on national level government to parliament