പൗരത്വ നിയമത്തേയും എൻആർസിയേയും എതിർക്കുന്നവരാണ് ഗാന്ധിയുടേയും അംബേക്കറിൻറെയും യഥാർത്ഥ അനുയായികൾ; അസദുദ്ദിൻ ഒവൈസി

those opposing caa nrc are true followers of gandhi ambedkar says owaisi

പൌരത്വ നിയമത്തെ എതിർക്കുന്നവരാണ് ഗാന്ധിയുടേയും അംബേക്കറിൻറെയും യഥാർത്ഥ അനുയായികളെന്ന് എഐഎംഐഎം പാർട്ടി അദ്ധ്യക്ഷൻ അസദുദ്ദിൻ ഒവൈസി പറഞ്ഞു. ആന്ത്രാ പ്രദേശിൽ നടന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

70 വർഷത്തിനിടയിൽ ഇതാദ്യമായാണ് മതത്തെ അടിസ്ഥാനപ്പെടുത്തി പാർലമെൻറ് നിയമം ഉണ്ടാക്കുന്നത്. ഇത് ഭരണഘടനയുടെ മൌലീക അവകാശങ്ങൾക്ക് എതിരാണ്. സിഎഎയ്ക്കെതിരെ ആര് ശബ്ദമുയർത്തുന്നൊ അവരാണ് ഗാന്ധിയുടേയും അംബേക്കറിൻറേയും യഥാർത്ഥ ആരാധകർ. അമിത് ഷാക്കെതിരേയും മോദിക്കെതിരേയും ശബ്ദമുയർത്തുന്നവർ ആണ് യഥാർത്ഥ പോരാളികൾ എന്നും അദ്ദേഹം പറഞ്ഞു. 

എനിക്ക് ഈ രാജ്യമാണുള്ളത്. ഈ രാജ്യം വിട്ട് ഞാൻ എവിടേയും പോവുകയുമില്ല. പൌരനാണെന്ന് തെളിയിക്കുവാനുള്ള ഒരു തെളിവും കാണിക്കുകയുമില്ല. അവർ തെളിവ് ആവശ്യപ്പെട്ടാൽ മുന്നോട്ട് ചെന്ന് നിവർന്ന് നിന്ന് ഞങ്ങളുടെ ഹൃദയത്തിലേക്ക് വെടിവെയ്ക്കാൻ പറയണം. ഈ സർക്കാരിന് ഒരിക്കലും മനസിലാക്കാൻ കഴിയാത്ത രീതിയിലുള്ള രാജ്യത്തോടുള്ള സ്നേഹമാണ് നമ്മുടെ ഹൃദയത്തിലുള്ളത്. അസദുദ്ദിൻ ഒവൈസി വ്യക്തമാക്കി.

content highlights: those opposing caa nrc are true followers of gandhi ambedkar says owaisi