ആർ.എസ്.എസിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കേന്ദ്ര മന്ത്രിമാർ അതിന് നേതൃത്വം നൽകുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാർട്ടി നേതൃയോഗത്തിന് ശേഷം പ്രധാനപ്പെട്ട തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നതിനായിരുന്നു വാർത്താ സമ്മേളനം. മുസ്ലിം വിഭാഗത്തിൽ മത മൗലിക വാദികൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ആർ.എസ്.എസ് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നു. മുസ്ലിം വിഭാഗത്തിൽ ജമാ അത്തെ ഇസ്ലാമിയും എസ്. ഡി.പി.ഐയും ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ഹിന്ദുത്വ ,മുസ്ലിം വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലാണ് കോൺഗ്രസ് പ്രധാന്യം കൊടുക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ കേടിയേരി പറഞ്ഞു.
തീവ്രവാദത്തിനും മത ധ്രുവീകരണത്തിനും എതിരെ തുടര്‍ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ധേഹം പറഞ്ഞു. മാര്‍ച്ച് 23 ന് ദേശീയ തലത്തിൽ ചൂഷണരഹിതവും എല്ലാവരേയും ഉൾക്കൊള്ളുന്ന ഇന്ത്യ എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പരിപാടിയും, മാര്‍ച്ച് 15 വരെ വാര്‍ഡ് തലത്തിൽ ഭരണഘടനാ സംരക്ഷണ സദസ്സും ഗൃഹസന്ദര്‍ശന പരിപാടിയും സംഘടിപിക്കും. ബിജെപി അസമത്വം വളര്‍ത്തുകയാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. കോര്‍പറേറ്റുകൾക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആശ്വാസമാകുന്നതെന്നും അദ്ധേഹം വ്യക്തമാക്കി. കാര്‍ഷിക മേഖലയിലടക്കം ബഹുജനങ്ങൾക്ക് ഇടയിൽ വലിയ അതൃപ്തിയാണ് ഉള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
Content Highlights; kodiyeri balakrishnan against rss