കോടിയേരി ബ്രദേഴ്സും പ്ലീനം റിപ്പോർട്ടും

മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ ഇഡി ബിനീഷ് കോടിയേരിയെ അറസ്റ്റുചെയ്തിരുന്നു. ഇപ്പോൾ ആദായനികുതി വകുപ്പും നർകോടിക് ഡ്രഗ്സ് വിഭാഗവും ബിനീഷിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടിയേരിയുടെ മക്കളുടെ വഴിവിട്ട ഇടപെടലുകളും പ്രവർത്തനങ്ങളുമെല്ലാം പലപ്പോഴും വിവാദങ്ങളായിട്ടുള്ളതാണ്. ആഢംബര ജീവിതത്തിൽ നിന്നും മോശം പ്രവണതകളിൽ നിന്നും നേതാക്കളും അണികളും വിട്ടുനിൽക്കണമെന്ന പാർട്ടി സംസ്ഥാന പ്ലീനം റിപ്പോർട്ടിലെ നിർദേശങ്ങളുടെ ലംഘനമാണ് നിലവിലെ സംഭവങ്ങൾ

content highlights: Bineesh Kodiyeri and Binoy Kodiyeri, two threatening challenges to Communist party