ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Charge sheet against Binoy Kodiyeri in the rape case

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ മുംബെെ പൊലീസിൻ്റെ കുറ്റപത്രം. കേസെടുത്ത് ഒന്നര വർഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. അന്ധേരി മെട്രോപൊളിറ്റൽ മജിസ്ട്രേറ്റ് കോടതിയിലാണ് 678 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബിഹാർ സ്വദേശിനിയുടെ പരാതിയിൽ കഴിഞ്ഞ വർഷം ജൂണിലായിരുന്നു ബിനോയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

ബിനോയ് പീഡനം നടത്തിയതിന് തെളിവുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ടിക്കറ്റും വിസയും യുവതിയ്ക്ക് അയച്ചു കൊടുത്തതിൻ്റേയും മുംബെെയിൽ ഫ്ലാറ്റ് എടുത്ത് കൊടുത്തതിന് ഉടമകളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. അതേസമയം ഡിഎൻഎ പരിശോധന ഫലം ലാബിൽ നിന്ന് ലഭിച്ചിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. 

content highlights: Charge sheet against Binoy Kodiyeri in the rape case