പുല്‍വാമ ഭീകരാക്രമണം: ഒന്നര വര്‍ഷത്തിന് ശേഷം കുറ്റപ്പത്രം സമര്‍പ്പിച്ച് എന്‍ഐഎ

ജമ്മുകശ്മീര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം കുറ്റപ്പത്രം സമര്‍പ്പിച്ച് എന്‍ഐഎ. കുറ്റപ്പത്രത്തില്‍ ചാവേറായ ആദില്‍ അഹ്മദ്ര്# ഉള്‍പ്പെടെ 19 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. 13,500 പേജുള്ള കുറ്റപ്പത്രം ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനായിരുന്നു രാജ്യം ഞെട്ടലോടെ പുല്‍വാമ വാര്‍ത്ത അറിഞ്ഞത്. നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്.

ആക്രമണത്തില്‍ പാകിസ്താന്റെ പങ്കും ചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജെയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന്‍ റഫു അസ്ഹര്‍ എന്നിവരുടെ പേരുകളും കുറ്റപ്പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: NIA submitted charge sheet on Pulwama Terrorist Attack