പന്തീരാങ്കാവ് യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

തെളിവുകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് എന്‍ഐഎ വാദം. എന്നാല്‍ കേസില്‍ യുഎപിഎ നിലനിര്‍ത്താന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആയിട്ടില്ലെന്നാണ് പ്രതികള്‍ കോടതിയെ അറയിച്ചത്.

2019 നവംബര്‍ ഒന്നിനായിരുന്നുമാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്റ്റബര്‍ 9നാണ് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

Content Highlight: Pantheerankavu UAPA case; Judgment today on a petition seeking cancellation of the bail of Alan and Taha