ബഹ്റെെൻ, കുവെെത്ത്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളില്‍ ആദ്യ കൊറോണ വെെറസ് സ്ഥിരീകരിച്ചു. ബഹ്റെെനിൽ ആദ്യ കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റെെൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനിൽ നിന്നെത്തിയ ബഹ്റെെൻ പൌരനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനക്കായി രോഗിയെ ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെൻ്ററിലേക്ക് മാറ്റി. രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട എല്ലാവരേയും നിരീക്ഷിച്ചു വരികയാണെന്നും ഈ സമയങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്ത് തിരിച്ചെത്തിയവരെ 14 ദിവസം പ്രത്യേക പരിശോധനക്ക് വിധേയമാക്കുമെന്നും ബെഹ്റെെൻ അരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയം തോന്നിയാൽ 444 എന്ന നമ്പറുമായി ബന്ധപ്പെടണമെന്നും അരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവെെത്തിൽ ഇറാനിൽ നിന്നെത്തിയ മൂന്നുപേരിൽ ഒരാൾക്ക് കൊറോണ വെെറസ് സ്ഥിരീകരിച്ചു. ഇറാനിലുള്ള 750 ആളുകളെ തിരികെയെത്തിക്കാനുള്ള നടപടികൾ കുവെെത്ത് തുടങ്ങി. ഇറാനിൽ ഇതുവരെ വെെറസ് ബാധിച്ച് 8 പേർ മരിച്ചു. 43 പേർക്ക് വെെറസ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് ഇറാനിലുള്ള കുവെെത്തുകാരെ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ തുടങ്ങിയത്. അഫ്ഗാനിസ്ഥാനിലും നിരീക്ഷണത്തിലായിരുന്ന മൂന്നുപേരിൽ കൊറോണ ബാധ കണ്ടെത്തി. ഇതുവരെ കൊറോണ ബാധിച്ച് ചെെനയിൽ മരിച്ചവരുടെ എണ്ണം 2400 കടന്നു. 79000 പേർക്കാണ് വെെറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
content highlights: kuwait bahrain and afghanistan confirm first cases of coronavirus