കൊറോണ വൈറസ്; ഇറാനിൽ കുടുങ്ങി മലയാളികൾ

fishermen from Thiruvananthapuram trapped in Iran

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇറാനിൽ മലയാളികൾ ഉൾപ്പടെ നിരവധിയാളുകൾ കുടുങ്ങി കിടക്കുന്നു. മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. തമിഴ്നാട്ടിൽ നിന്നുള്ളവരടക്കം നിരവധി ആളുകളാണ് കൊറോണയുമായി ബന്ധപെട്ട സുരക്ഷ നടപടികളുടെ ഭാഗമായി തിരിച്ചെത്താനാകാതെ വിഷമിക്കുന്നത്. തിരുവനന്തപുരത്തെ പൊഴിയൂർ , വിഴിഞ്ഞം, മരിയനാട്, എന്നിവിടങ്ങളിൽ നിന്നുള്ള 17 മലയാളികളാണ് സംഘത്തിലുള്ളത്.

കൊറോണ പടരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും, കൊണ്ടുപോയ ആഹാര സാധനങ്ങളെല്ലാം തീര്‍ന്ന സാഹചര്യമാണെന്നും അവർ അറിയിച്ചു.  ഇറാനിലെ അസലൂരിലെ മുറിയിലാണിപ്പോൾ ഉള്ളതെന്നും, എത്രയും പെട്ടെന്ന് തിരികെ കൊണ്ടു വരുന്നതിനായുള്ള ഇടപെടല്‍ വേണമെന്നുമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള ഇവരുടെ അഭ്യർത്ഥന. സ്‌പോണ്‍സറെ ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ അറിയിച്ച് നാട്ടിലേക്ക് മടങ്ങാനുളള ശ്രമങ്ങള്‍ നടത്താനാണ് അറിയിച്ചതെന്നും ഇവര്‍ പറഞ്ഞു.

Content Highlights: fishermen from Thiruvananthapuram trapped in Iran