ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ കൊന്ന കേസിൽ കുൽദീപ് സെൻഗറിനെ കുറ്റക്കാരനായി വിധിച്ചു

Kuldeep Singh Sengar convicted for death of victim's father

ഉന്നാവ് പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ കുറ്റകാരനായി വിധിച്ചു. ഡൽഹി തീസ് ഹസാരി കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ നാലുപേരെ കുറ്റവിമുക്തരാക്കി. ഇരയുടെ പിതാവിനെ കൊല്ലാനുള്ള ഉദ്ദേശം പ്രതിക്കില്ലായിരുന്നുവെന്നും ക്രൂരമായി അടിപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നും ജഡ്ജി ദർമേശ് ശർമ്മ പറഞ്ഞു. ഇരയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർമാരെ ‘കശാപ്പുകാർ’ എന്നും ജഡ്ജി വിളിച്ചു.

കഴിഞ്ഞ വർഷം ആഗസ്റ്റ് 13 നാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ കൊന്ന കേസിൽ സെൻഗറിനും സഹോദരൻ അതുൽ സെൻഗറിനും 3 പൊലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പടെ 11 പേർക്കെതിരെ കേസെടുത്തത്. അതിൽ കുൽദീപ് സെൻഗറിനേയും  മറ്റ് ആരു പേരെയുമാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. 2018 ഏപ്രിൽ 9 ന് ജ്യുഡീഷ്യൽ കസ്റ്റടിയിൽ വച്ചാണ് ഉന്നാവ് പെൺകുട്ടിയുടെ അച്ഛൻ മരിക്കുന്നത്. 2017 ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെൻഗർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസില്‍ കോടതി സെൻഗറിന് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചിരുന്നു. 

content highlights: Kuldeep Singh Sengar convicted for death of victim’s father