കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി ഇറ്റലി. ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള ലെംബാർഡി ഉൾപെടെ പതിനൊന്ന് പ്രവിശ്യകൾ ഇറ്റലി അടച്ചു. ഇതിനു പുറമേ പത്ത് ലക്ഷത്തോളം പേർക്ക് ആളുകളുമായി ഇടപഴകുന്നതിൽ വിലക്ക് ഏർപെടുത്തുകയും ചെയ്തു. ഇന്നലെ മാത്രമായി ഇറ്റലിയിൽ അമ്പതിലേറെ പേർ കൊറോണ ബാധയേറ്റ് മരണപെടുകയും നാലായിരത്തിലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്.
ഇന്ന് മുതൽ അടുത്ത മാസം മൂന്നു വരെയാണ് നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നത്. ചൈനയ്ക്ക് പുറമേ കൊറോണ ബാധയേറ്റ് ഏറ്റവും കൂടുതൽ ആളുകൾ മരണപെട്ടതും ഇറ്റലിയിലാണ്. ഇറാനിലും വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. ലോകത്താകെ കൊറോണ ബാധയേറ്റ് മരണപെട്ടവരുടെ എണ്ണം മൂവായിത്തിയഞ്ഞൂറ് കടന്നു. ഫ്രാൻസിൽ ഒരു പാർലമെൻ്റ് അംഗത്തിനു കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights; corona virus spreading in italy