ബംഗ്ലാദേശിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം റദ്ദാക്കും. ബംഗ്ലാദേശിൻ്റെ രാഷ്ട്ര പിതാവെന്നറിയപെടുന്ന ആദ്യ പ്രസിഡൻ്റ് ഷേഖ് മുജീബുർ റഹ്മാൻ്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് സന്ദർശനം റദ്ധാക്കിയത്. ഈ മാസം 17 ന് ധാക്കയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ബംഗ്ലാദേശിൽ മൂന്ന് കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വൈറസ് ബാധ നിയന്ത്രണ വിധേയമാക്കുന്നതിൻ്റെ ഭാഗമായി പൊതുപരിപാടികൾ ഒഴിവാക്കുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് പേരടക്കമുള്ളവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ചയോടെയാണ് ബംഗ്ലാദേശിൽ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Content Highlights; PM Modi’s Dhaka trip cancelled after 3 coronavirus cases reported in Bangladesh