രാജ്യത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. ജമ്മുകാശ്മീരിൽ അറുപത്തി മൂന്ന് വയസ്സുകാരിയായ സ്ത്രീക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജമ്മുകാശ്മീരിൽ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. ഇറാനിൽ നിന്ന് വന്ന സ്ത്രീക്കാണ് കൊവിഡ് വൈറസ് ബാധ കണ്ടെത്തിയത്. ജമ്മുവിൽ സത്ത്വാരി , സാർവാൾ മേഖലയിൽ 400 പേരാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തിൽ ആറ് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ രണ്ടാമത് ഒരാൾക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് കൂടുതൽ ആളുകളിലേക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്രസർക്കാർ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കിയിരുക്കുകയാണ്. രാജ്യത്തെ തുറമുഖങ്ങളിൽ വിദേശ കപ്പലുകളെ നങ്കൂരമിടാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇറ്റലി, ഇറാൻ, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ സന്ദർശനത്തിനായി മാർച്ച് മുന്നിനും അതിനു മുൻപുമായി അനുവദിച്ച വിസകൾ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തു. കൂടാതെ കൊറോണ വൈറസ് പരിശോധനയ്ക്കായി 57 പുതിയ ലാബുകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.
Content Highlights; Coronavirus; First confirmed case in Jammu and Kashmir