ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ 45 മലയാളികൾ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു. ഇറ്റലിയിൽ നിന്ന് തിരികെ എത്തിക്കാൻ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ആനുമതി ലഭിച്ചിട്ടില്ലെന്നാണ് ഇറ്റാലിയൻ അധികൃതർ യാത്രക്കാരെ അറിയിച്ചത്. കൊറോണ ഇല്ലെന്നുള്ള സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ മാത്രമെ വിമാന കമ്പനികൾ ഇവരെ നാട്ടിലെത്തിക്കുകയുള്ളു. അതോടൊപ്പം ഇറ്റലിയിൽ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തിൽ ഇറക്കാനാകില്ലെന്ന് കേരളത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചെന്നാണ് വിമാന കമ്പനികൾ പറയുന്നത്. ഇന്ത്യൻ സർക്കാരൊ എംബസിയൊ ഈ കാര്യത്തിൽ ഇതുവരെ ഇടപ്പെട്ടിട്ടില്ല.
ഗർഭിണിയും രണ്ടു വയസ്സായ കുട്ടിയും വരെ വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ കൂട്ടത്തിലുണ്ട്. ഭക്ഷണം ലഭിക്കുന്നില്ലെന്നും ചോക്ലേറ്റുകളും മറ്റും ഭക്ഷിച്ചാണ് ജീവൻ പിടിച്ചു നിർത്തുന്നതെന്നും ഇവർ പറഞ്ഞു. രോഗലക്ഷണമുള്ള ആരും തന്നെ കൂടെയില്ലെന്നും അവർ വ്യക്തമാക്കി. കൊറോണ ഇല്ലെന്നുള്ള സർട്ടിഫിക്കേറ്റ് ലഭിക്കാൻ എംബസി ഡോക്ടറുടെ സഹായം ലഭ്യമാക്കണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇവരെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്
content highlights: ‘Where do we go?’: Indians stuck at Milan airport as India tightens rules over COVID-19