ലോകത്തിൽ അവശേഷിച്ചിരുന്ന ഓരേയൊരു പെൺ വെളള ജിറാഫിനെയും കുട്ടിയെയും വേട്ടക്കാർ കൊന്നു 

Kenya's rare white female giraffe killed by poachers

കെനിയയിൽ ഉണ്ടായിരുന്ന ലോകത്തിലെ ഒരേയൊരു പെൺ ജിരാഫിനെയും കുട്ടിയെയും വേട്ടക്കാർ കൊന്നു. കെനിയയിലെ ഗാരിസ്സാ പ്രവിശ്യയിൽ നിന്ന് ജിറാഫിൻ്റെയും കുട്ടിയുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. വേട്ടക്കാർ തന്നെയാണ് കൊന്നതെന്നാണ് വനപാലകർ പറയുന്നത്. 

വെള്ള ജിറാഫിന് രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. അതിൽ ആൺക്കുട്ടി ജീവനോടെയുണ്ട്. അതാണ് ലോകത്ത് അവശേഷിക്കുന്ന വെള്ള ജിറാഫ്. 2017 ലാണ് വെള്ള ജിറാഫിനെ കണ്ടെത്തുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ വെള്ള ജിറാഫ് വാർത്തകളിൽ ഇടംനേടി.

ത്വക്കുകൾക്ക് കറുത്ത നിറം നൽകുന്ന ആൽബിനിസത്തിൽ നിന്ന് വ്യത്യസ്തമായി മൃഗങ്ങളിലെ വർണ്ണ വസ്തു നഷ്ടപ്പെടുന്ന ല്യൂക്കിസം എന്ന അവസ്ഥയെ തുടർന്നാണ് ജിറാഫുകൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. എന്നാൽ ഇവർക്ക് കണ്ണിലെ ഇരുണ്ട നിറം നഷ്ടപ്പെടില്ല.  

content highlights: Kenya’s rare white female giraffe killed by poachers