കൊവിഡ് ഭീതിയിലും ഷഹീൻബാഗ് പ്രതിഷേധം തുടരുന്നു

Shaheen Bagh protest on despite health risk

കൊറോണ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊതുസമ്മേളനങ്ങൾ ഒഴിവാക്കണമെന്നുള്ള നിർദ്ദേശം ഉണ്ടായിട്ടും സമരവുമായി മുന്നോട്ട് പോവുകയാണ് ഷഹീൻബാഗ് പ്രതിഷേധക്കാർ. ആവശ്യമായ മുൻകരുതലുകൾ എടുത്തുകൊണ്ട് തന്നെ സമരം തുടരുമെന്നാണ് അവർ അറിയിച്ചത്. തങ്ങളുടെ പ്രതിഷേധം അതിജീവനത്തിന് വേണ്ടിയുള്ളതാണെന്നും അവർ പറഞ്ഞു. 

സിനിമ ഹാളുകള്‍ക്കും ഐ.പി.എല്ലിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തെ ഞങ്ങള്‍ മാനിക്കുന്നു. പക്ഷേ അതോക്കെ വിനോദോപാധികള്‍ മാത്രമാണ്. എന്നാൽ  ഞങ്ങളുടെ പ്രതിഷേധം അതിജീവനത്തിന് വേണ്ടിയുള്ളതാണ്. ഇതും അതും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല,” ഷാഹീന്‍ ബാഗ് പ്രതിഷേധക്കാരിൽ ഒരാളായ ഖാസി ഇമാദ് പറഞ്ഞു.

പൌരത്വ നിയമ ഭേതഗതിക്കതിരെ ഡിസംബർ 14 മുതൽ ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളും പ്രതിഷേധിക്കുകയാണ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന് ഡൽഹി സർക്കാരിൻ്റെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ സർക്കർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ മാനിക്കുന്നുവെന്നും പക്ഷെ സമരത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. 

content highlights: Shaheen Bagh protest on despite health risk