കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കർതാപൂർ ഇടനാഴിയിലൂടെയുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തി ഇന്ത്യ. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കർതാപൂർ ഇടയിലൂടെയുള്ള യാത്രക്ക് മാർച്ച് 16 വരെ താൽകാലിക വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ട്വിറ്ററിൽ അറിയിച്ചു. കൂടാതെ കൊവിഡിനെ നിയന്ത്രിക്കാൻ ചെക്ക് പോസ്റ്റുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർതാപൂർ ഇടനാഴിയിൽ പാക്കിസ്താൻ നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദേശീയ സുരക്ഷാ കമ്മിറ്റി യോഗത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് പാക് ഇടനാഴിയിലൂടെയുള്ള യാത്ര വിലക്കിയ കാര്യം അറിയിച്ചത്. ഇടനാഴി വഴി ഇന്ത്യയിൽ നിന്നെത്തുന്ന തീർത്ഥാടകരെ തടയില്ലെന്നും ഇമ്രാൻ അറിയിച്ചിരുന്നു. പാകിസ്താനിൽ ഇതുവരെ 28 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
പാക്കിസ്പാൻ പഞ്ചാബിലെ കര്‍താപുർ സാഹിബ് ഗുരുദ്വാരയും ഇന്ത്യ പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കർതാപുർ ഇടനാഴി. ദിവസവും 5000 തീർഥാടകർക്ക് ഇന്ത്യയിൽനിന്ന് ഗുരുദ്വാര സന്ദർശിക്കാൻ സൗകര്യമുണ്ട്.
content highlights: covid 19, MHA suspends travel registration for kartarpur