കൊറോണ: കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഡൽഹി സർക്കാർ

കൊറോണ: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന എല്ലാ പരിപാടികളും ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. ഒഴിവാക്കിയവയില്‍ പൊതുപരിപാടികള്‍ക്കു പുറമെ ജിമ്മുകള്‍, നൈറ്റ് ക്ലബ്ബുകള്‍, സ്പ തുടങ്ങിയവയും ഉള്‍പ്പെടും. മാര്‍ച്ച്‌ 31 വരെയാണ് നിയന്ത്രണം.

രാജ്യതലസ്ഥാനത്ത് 50 പേരില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരുള്ള എല്ലാ പരിപാടികള്‍ക്കും വിലക്കുണ്ട്. വിവാഹങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം ഏഴായി.

എല്ലാ ജിമ്മുകളും നൈറ്റ് ക്ലബ്ബുകളും സ്പകളും മാര്‍ച്ച്‌ 31 വരെ നിരോധിച്ചു. വിവാഹം ഒഴിച്ച്‌ 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ക്കും അനുമതിയില്ലെന്ന് കെജ്രിവാള്‍ മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ 110 കൊറോണ കേസുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതില്‍ 17 പേര്‍ വിദേശികളാണ്.

രാജ്യത്ത് ഇതുവരെ രണ്ട് പേര്‍ കൊറോണ ബാധിച്ച്‌ മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയിലെ വുഹാനിലാണ് കൊറോണ രോഗബാധ ആദ്യം പൊട്ടിപ്പുറപ്പെട്ടത്.

Content Highlight: Delhi Government imposed restriction around the state over corona virus spread