കൊറോണ ഭീതിയെ തുടർന്ന് സ്വയം ക്വാറൻ്റൈനിൽ പ്രവേശിച്ച് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ആശുപത്രിയിലെ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. തിരുവന്തപുരം ശ്രീചിത്രയിലെ ഡോക്ടർക്ക് രോഗം സ്ഥിരീക്കുകയും, രോഗ ബാധിതനായ ഡോക്ടറുമായി ഇടപഴകിയ ഡോക്ടർമാരും ജീവനക്കാരുമടക്കം നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്തി സ്വയം ക്യാറൻ്റെെനിൽ പ്രവേശിച്ചത്. ദില്ലിയിലെ ഔദ്യോഗിക വസതിയിലാണ് ഐസൊലേഷനിൽ തുടരുന്നത്.
രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും സ്വയം ഐസൊലോഷനിലിരിക്കാൻ മന്ത്രി തയ്യാറാകുകയായിരുന്നു. ശ്രീചിത്രയിൽ യോഗത്തിനെത്തിയ മന്ത്രി വൈറസ് ബാധിതനായ ഡോക്ടറെ കണ്ടിരുന്നില്ല. എന്നാലും ഈ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ പൊതു ഇടങ്ങളിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്നാത് വി മുരളീധരൻ പറയുന്നത്. പാർലമെൻ്റ് സമ്മേളനത്തിലും മന്ത്രി പങ്കെടുക്കില്ല. പൊതുജന സമ്പർക്കം ഒഴിവാക്കി സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം. രാജ്യത്ത് ഇതുവരെ 125 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Content Highlights; covid 19 v muraleedharan in self isolation