കൊവിഡ് 19: പ്രധാനമന്ത്രി ഇന്ന് രാത്രി 8 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതില്‍ കഴിഞ്ഞ ദിവസം ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു.

രാജ്യത്ത് നിലവില്‍ 6000 പേരെ മാത്രം നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജാഗ്രത കൂടുതല്‍ ശക്തമാക്കുന്നതിന്റ ഭാഗമായി കൊച്ചി ഉള്‍പെടെ 11 നിരീക്ഷണ കേന്ദ്രങ്ങള്‍ കൂടി തുറക്കാനാണ് തീരുമാനം. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഈ നിരീക്ഷണകേന്ദ്രങ്ങള്‍ തുറക്കുക.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന സിബിഎസ്ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മാറ്റി വച്ചത്. കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രാ വിലക്കും പരിഗണനയിലുണ്ട്. അഫ്ഗാനിസ്ഥാന്‍, മലേഷ്യാ, ഫിലിപ്പിയന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളില്‍നിന്നുളള യാത്രകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് ഇന്നലെ മുതല്‍ നിലവില്‍ വന്നു.

151 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്