തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ രാജ്യത്ത് പൂര്‍ണം. 14 മണിക്കൂര്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കൂടാതെ ഈ സമയം ജനങ്ങള്‍ വീടും പരിസരവും വൃത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.
ഹര്‍ത്താല്‍ പ്രതീതിയാണ് കേരളത്തിലുടനീളം കാണാനാകുന്നത്. കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് കേരളത്തിലെ കടകമ്പോളങ്ങളെല്ലാം അടച്ചു. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ബേക്കറികള്‍, എന്നിവയും അടച്ചിടും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല. കൊച്ചി മെട്രോയടക്കം ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ബാറുകളുള്‍പ്പെടെയുള്ള മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് എക്‌സൈസ് വകുപ്പും അറിയിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെങ്കിലും, ആമ്പുലന്‍സ് അടക്കമുള്ള ആവശ്യ വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് കര്‍ഫ്യൂ. കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ജനതാ കര്‍ഫ്യൂവില്‍ അണിചേരും.
Content Highlight: Janata Curfew starts over India