ലോകമഹാമാരിയായ പ്രഖ്യാപിച്ച കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ലോക്ക് ഡൌൺ ചെയ്താൽ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടനാ എക്സിക്യൂട്ടിവ് ഡയറക്ടർ മെെക്കൽ റയാൻ. മറ്റ് പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടി മെച്ചപ്പെടുത്താതെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ട് ഫലമൊന്നും ഉണ്ടാവാൻ പോകുന്നില്ലെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.
‘നമ്മൾ എന്നാണ് ചെയ്യേണ്ടത് എന്നുവച്ചാൽ വെെറസ് ബാധിതരായ രോഗിയെ കണ്ടെത്തുക എന്നതാണ്, അവരെ നിരീക്ഷത്തിന് വിധേയരാക്കുക, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരേയും കണ്ടെത്തുക, അവരേയും നിരീക്ഷണത്തിലാക്കുക. ശക്തമായ പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ ലോക്ക് ഡൌൺ എടുത്തു കളഞ്ഞാലും രോഗം വീണ്ടും തിരിച്ചുവരാനാണ് സാധ്യത’. അദ്ദേഹം പറഞ്ഞു. വെെറസിനെ പിൻതുടർന്ന് പോരാടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പല ആരോഗ്യ പ്രവർത്തകരും ആശങ്കാകുലരാണ്. അവർ സുരക്ഷിതരാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്, ആവശ്യമായ പരീശീലനം അവർക്ക് ലഭിച്ചു കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ അവശ്യങ്ങൾ ഉറപ്പാക്കുക എന്നതിലായിരിക്കണം രാജ്യത്തിൻ്റെ ശ്രദ്ധ. ഏറ്റവും മികച്ച ചികിത്സയാണ് തങ്ങൾക്ക് കിട്ടുന്നതെന്ന് രോഗികൾക്കും ബോധ്യപ്പെടണം. ആളുകളുടെ ജീവന് വില കൽപ്പിക്കുന്നതിനോടൊപ്പം വെെറസിനെ പിന്തുടർന്ന് ഇല്ലാതാക്കുകയും വേണം. അദ്ദേഹം വ്യക്തമാക്കി. ചെെന. സിംഗപൂർ, സൌത്ത് കൊറിയ എന്നീ രാജ്യങ്ങൾ വെെറസിനെ ഇല്ലാതാക്കുന്നതിൽ വിജയിച്ചവരാണ്. യൂറോപ്പ്യൻ രാജ്യങ്ങൾക്ക് പിന്തുടരാൻ കഴിയുന്ന മാതൃകയാണ് ഇവർ ചരിത്രത്തിൽ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
content highlights: Lockdowns alone cannot defeat COVID-19: WHO expert explains why