ആള്‍കൂട്ടം ഒഴിവാക്കാന്‍ നിയന്ത്രണത്തിന്റെ ഭാഗമായി എറണാകുളത്തും പത്തനംതിട്ടയിലും കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ജനം തിരക്ക് പിടിക്കേണ്ടെന്നും മന്ത്രി പി. തിലോത്തമന് അറിയിച്ചു. മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു.
കുടുംബശ്രീ വഴി വീട്ടില്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കാനാണ് തീരുമാനം. നാളെ ധനകാര്യ, തദ്ദേശമന്ത്രിമാരുമായി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലകളില്‍ അവ്യക്തതകള്‍ തുടരുകയാണ്. വിഷയത്തില്‍ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇതേവരെ, ആറ് ജില്ലകളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ് ജില്ലകള്‍ കടുത്ത നിയന്ത്രണത്തിലാണ്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Content Highlight: Section 144 imposed on Ernakulam and Pathanamthitta