ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടിക്ക് പിന്നാലെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചു. എട്ട് മാസത്തിന് ശേഷമാണ് മോചനം. ഒമര്‍ അബ്ദുള്ളയുടെ മകന് ഫറൂഖ് അബ്ദുള്ളയെ ഈ മാസം 13 ന് മോചിപ്പിച്ചിരുന്നു.
പൊതു സുരക്ഷ നിയമ പ്രകാരമാണ് കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചത്. കശ്മീരിലെ മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്ത്തി ഇപ്പോഴും തടങ്കലിലാണ്.
Content Highlight: Omar Abdullah get free from 8 months detention