മെയ് പകുതിയോട് കൂടി ഇന്ത്യയിൽ 13 ലക്ഷം കൊവിഡ് 19 ബാധിതർ ഉണ്ടാവുമെന്ന് പഠനം. അമേരിക്ക ആസ്ഥാനമാക്കി ഒരു വിഭാഗം ശാസ്ത്രജ്ഞർ നടത്തിയ പഠത്തിലാണ് നിലവിലെ സ്ഥിതി വച്ച് കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കൂടുമെന്ന് കണ്ടെത്തിയത്. വെെറസിനെ നിയന്ത്രിക്കാൻ കൂടുതൽ പരിശോധനകൾ നടത്തണമെന്നും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കി.
കൊവിഡ് 19 നെ പറ്റി ഗവേഷണം നടത്തുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടേയും സംഘമായ കൊവ്-ഇന്‍ഡ്-19 ആണ് അമേരിക്കൻ മാധ്യമത്തിലൂടെ പഠനം പുറത്തുവിട്ടത്. ഇന്ത്യ ഇപ്പോൾ മികച്ച സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെങ്കിൽ പോലും വലിയ പ്രതിസന്ധിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബയോസ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് എപ്പിഡമോളജി പ്രൊഫസര്‍ ഭ്രമര്‍ മുഖര്‍ജി പറഞ്ഞു.
അതേ സമയം 1.4 ബില്യൺ ആളുകളുള്ള ഇന്ത്യയിൽ അടുത്ത രണ്ടാഴ്ചയോട് കൂടി കൊവിഡ് ബാധിതരുടെ എണ്ണം വലിയതോതിൽ വർദ്ദിക്കുമെന്നും ആരോഗ്യ മേഖലയെ വലിയ പ്രതിസന്ധിയിലാക്കുമെന്നും ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ഇതുവരെ 480 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിൻ്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനയും അറിയിച്ചു.
content highlights: India may have 13 lakh confirmed Coronavirus cases by mid-May: Study