അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികൾ കൊറോണ നിരീക്ഷണത്തിൽ

inmates of amritanandamayi ashram under covid observation

വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികൾ കൊറോണ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. കൊവിഡ് ബാധ സംശയത്തെ തുടർന്ന് 67 പേരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റി. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മഠം അധികൃതർ പുറത്തുവിട്ടിട്ടില്ല. ആരോഗ്യവകുപ്പിൽ നിന്ന് മനപൂർവ്വം മറച്ചുവയ്ക്കുകയാണെന്ന ആരോപണവുമുണ്ട്.

വിദേശികൾ ഉൾപ്പടെയുളള അന്തേവാസികളുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന് കെെമാറാൻ മഠം തയാറാവാത്തതിനെ തുടർന്ന് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടതിന് ശേഷമാണ് മഠം അധികൃതർ ഇവരെ പരിശോധനകൾക്കായി ആരോഗ്യപ്രവർത്തകർക്ക് കെെമാറിയത്. പരിശോധനക്കുള്ള സാമ്പിള്‍ ശേഖരിച്ച ശേഷമാണ് ഇവരെ കോളേജ് ഹോസ്റ്റലിലേക്ക് മാറ്റിയത്.

കൊവി‍ഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മ‌ഠം അധികൃര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് മഠത്തിലെ ദര്‍ശനം അടക്കമുള്ള പരിപാടികളും നിര്‍ത്തിവച്ചിരുന്നു. കൊല്ലം ജില്ലയിലെ വള്ളിക്കാവിലുള്ള ആശ്രമത്തിൽ പ്രതിദിനം മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമയി കാണാറുള്ളത്. സ്വദേശികളും വിദേശികളുമായ ആളുകളെ കണ്ട് അമൃതാനന്ദമയി ആലിംഗന ദർശനം നൽകാറുണ്ട്. എന്നാൽ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം ദർശനം നിർത്തിവയ്ക്കുകയായിരുന്നു. 

content highlights: inmates of amritanandamayi ashram under covid observation