ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം തൻ്റെ രോഗവിവരം അറിയിച്ചത്. ‘കഴിഞ്ഞ 24 മണിക്കൂറുകളായി എനിക്ക് ചില രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കൊവിഡ് 19 ടെസ്റ്റ് എനിക്ക് പോസിറ്റീവാണ്. ഞാനിപ്പോൾ സ്വയം ഐസൊലേഷനിലാണ്. പക്ഷേ, വീഡിയോ കോൺഫറസുകളിലൂടെ സർക്കാർ സംവിധാനങ്ങളെ നയിക്കും; അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രോഗ ലക്ഷണങ്ങളെ തുടർന്ന് കുറച്ച് ദിവസങ്ങളായി ബോറിസ് സ്വയം ഐസലേഷനിലായിരുന്നു. വ്യഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യത്തരവേളയിൽ പങ്കെടുത്തതിന് ശേഷമാണ് ബോറിന് ജോൺസന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും രാജകുടുംബാംഗം ചാൾസ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. യുകെയിൽ ഇതുവരെ 11,658 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 578 പേർ മരിച്ചു.
content highlights: UK prime minister Boris Johnson tests positive for coronavirus