കാസര്‍കോഡ്: കര്‍ണാടക പൊലീസ് അതിര്‍ത്തി തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തി തുറന്ന് നല്കാന് കര്‍ണാടക പൊലീസ് തയാറാകാത്തതാണ് മരണ കാരണം. മണ്ണിട്ടടച്ച അതിര്‍ത്തി തുറക്കണമെന്ന് കേരള മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം കര്‍ണാടക ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലേക്കുള്ള പച്ചക്കറി ലോറികള്‍ അതിര്‍ത്തിയില്‍ തടഞ്ഞ സാഹചര്യത്തിലായിരുന്നു നടപടി. എന്നാല്‍, മണ്ണിട്ടടച്ച വഴിക്ക് പകരം മറ്റ് അതിര്‍ത്തികളാണ് കര്‍ണാടക തുറന്ന് നല്‍കിയത്. പ്രാദേശിക ഇടപെടല്‍ ചൂണ്ടികാട്ടിയായിരുന്നു കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചത്.
കര്‍ണാടകയുടെ പ്രവര്‍ത്തിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്കടക്കം കത്തയച്ചിരുന്നു. മംഗലാപുരമടക്കം കര്‍ണാടക ആശുപത്രകളെ ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷം കേരളക്കാരും. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ണാടകയുടെ ഭാഗത്ത് നിന്നുണ്ടായത് അസഹനീയമായ നടപടിയാമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും, കാസര്‍ഗോഡ് എം പി രാജ് മോഹന്‍ ഉണ്ണിത്താന് അടക്കമുള്ളവര്‍ പ്രതികരിച്ചു.
Content Highlight: Old Woman died due to Karnataka didn’t open the border