കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

section 144 declared in kottayam

കൊവിഡ് 19ൻ്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ രാവിലെ ആറു മുതൽ നാലു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് നിരോധനം ഏർപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആവശ്യ സർവ്വീസുകൾ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അറിയിച്ചു. ഞായറാഴ്ച പായിപ്പാട് അതിഥി തൊഴിലാളികൾ ലോക്ക്ഡൌൺ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവത്തിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹത്തിൻ്റെ സുരക്ഷയെ കരുതി നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.  

content highlights: section 144 declared in kottayam