ലോകത്ത് 33976 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കുറിനിടെ സ്പെയിനിൽ 838 പേരും ഇറ്റലിയിൽ 756 പേരും മരിച്ചു. യൂറോപ്പിലെ ആകെ മരണത്തിലെ പകുതിയും ഇറ്റലിയിലാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ഇപ്പോൾ വീടിനുളളിലാണ്.
യുഎസിൽ മരണസംഖ്യ മൂന്നു ദിവസത്തിനിടെ ഇരട്ടിയായി ഉയർന്നു. 2300 പേരാണ് അമേരിക്കയിൽ മരിച്ചത്. അരലക്ഷത്തിലേറെ രോഗികളുള്ള ന്യൂയോർക്ക് അടക്കം 3 സംസ്ഥാനങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്താനുളള നീക്കം യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഉപേക്ഷിച്ചു. കൊവിഡ് പടരുന്ന സാഹചര്യത്തിൽ യുഎസിൽ പ്രഖ്യാപിച്ച പ്രാഥമിക സാമൂഹിക അകലം ഏപ്രിൽ 30 വരെ നീട്ടി. ജൂണോടെ അമേരിക്കയിൽ വൈറസിനെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് പറഞ്ഞു.
യുകെയിൽ 1228പേർ വൈറസ് ബാധിച്ച് മരിച്ചു. ഫ്രാൻസിൽ മരണം 2000 കവിഞ്ഞു. ന്യൂസിലൻഡിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ജപ്പാൻ നഗരത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം 68 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം വുഹാനിൽ ഒരു പുതിയ കൊവിഡ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ അതിർത്തികൾ ഇന്നുമുതൽ അടയ്ക്കും.
content highlights: covid 19 death cross 33900 in world