ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ 100ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഡൽഹിയിൽ 23 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ രോഗബാധിതരുടെ എണ്ണം 72 ആയി. ബിഹാറിൽ ഇതുവരെ 15 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. കൊൽക്കത്തയിൽ കേണൽ റാങ്കിലുള്ള ഡോക്ടർക്കും ഡറാഡൂണിൾ ഒരു ജിസിഒക്കും രോഗം സ്ഥിരീകരിച്ചതായി കരസേനാ അറിയിച്ചു.
ഏപ്രിൽ 7 ഓടുകൂടി തെലങ്കാന കോവിഡ് വിമുക്തമാകുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ 14 ദിവസത്തെ ക്വാറൻ്റെെനിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ വലിയ തോതില്‍ വീടുകളിലേയ്ക്ക് കൂട്ടപ്പലായനങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണിത്.
രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ട്രെയിനിലെ കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കുന്നതിൻ്റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായാൽ ആശുപത്രികൾ അപര്യാപ്തമാകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നീക്കം.
content highlights: total number of covid 19 cases in india rises to 1024