സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന തേടി സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ സംഘടനയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇത്തവണ പരസ്യമായ ആവശ്യപ്പെടലോ വിസമ്മതപത്രം ആവശ്യപ്പെടലും ഉണ്ടാകില്ല.

കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതൊരു ദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് ജീവനക്കാരുടെ സഹായം തേടിയിരിക്കുന്നത്.

മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് പുതിയ നിര്‍ദേശം മുന്നോട്ടു വെച്ചത്. സൗജന്യ റേഷന്‍ വിതരണത്തിനും മറ്റ് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്കുമായി കോടിക്കണക്കിന് രൂപയാണ് അധികമായി കണ്ടെത്തേണ്ടത്. ഈ സാഹചര്യത്തിലാണ് സഹായം അഭ്യര്‍ത്ഥിക്കുന്നതെന്ന് മുഖ്യമന്ത്രി യോ?ഗത്തില്‍ പറഞ്ഞു.

Content Highlight: Kerala CM to donate one month salary of all Government employees to Covid-19 Fund