ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 45 മലയാളികളെ തിരിച്ചറിച്ചു. കേരളത്തിലെ ഏഴ് ജില്ലകളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അതിൽ പതിനാല് പേർ പത്തനംതിട്ടക്കാരാണ്. ആലപ്പുഴ 8, കോഴിക്കോട് 6, ഇടുക്കി 5, പാലക്കാട് 4, മലപ്പുറം 4, തിരുവനന്തപുരം 4, പത്തനംതിട്ട 14 എന്നിങ്ങനെയാണ് കണക്ക്. ആകെ 1,830 പേരെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മാർച്ച് 13 മുതൽ 15 വരെയാണ് ഡല്‍ഹി നിസാമുദ്ദീനിൽ സമ്മേളനം നടന്നത്. 281 വിദേശികൾ ഉൾപ്പടെ രണ്ടായിരത്തിലേറെ പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ ഉണ്ടായിരുന്ന പത്തു പേർ നാല് സംസ്ഥാനങ്ങളിലായി മരിച്ചിരുന്നു. എന്നാൽ ആറ് തെലങ്കാന സ്വദേശികൾ മരിച്ചതോടെയാണ് നിസാമുദ്ദീനിലെ വാര്‍ഷിക മതസമ്മേളനം ചർച്ചയാവുന്നത്. കശ്മീരില്‍ കോവിഡ് സ്ഥിരീകരിച്ച 37 പേരില്‍ 18 പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 334 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 700 പേര് ക്വാറന്റീന് കേന്ദ്രങ്ങളിലാണ്. പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
content highlights: covid 19, 45 from Kerala participated in Tablighi Jamaat conference