കൊവിഡ് 19 രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആൻ്റോണിയോ ഗുട്ടറസ്. ഐക്യരാഷ്ട്ര സഭ സ്ഥാപിതമായ ശേഷം നമ്മള് ഒരുമിച്ച് നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണ് കൊവിഡ്-19തെന്നും ഗുട്ടറസ് പറഞ്ഞു. കൊവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് ന്യൂയോർക്കിലെ യു.എൻ അസ്ഥാനത്ത് വെച്ച് സംസാരിക്കുകയായിരുന്നു ഗുട്ടറസ്.
‘ഐക്യരാഷ്ട സഭയുടെ 75 വർഷ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിന്ധിയാണ് നാം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനേയും ജീവിതത്തേയും ബാധിക്കുന്ന ഈ മഹാമാരി ഒരു ആരോഗ്യ പ്രതിസന്ധി എന്നതിലുപരി മനുഷ്യനെ ബാധിച്ച ഏറ്റവും വലിയ പരീക്ഷണമാണ്. സമൂഹങ്ങളുടെ അടിസ്ഥാനതലങ്ങളിലാണ് കൊവിഡ് 19 ബാധിക്കുന്നത്’. ആൻ്റോണിയോ ഗുട്ടറസ് പറഞ്ഞു. ലോകത്താകമാനം കൊവിഡ് ബാധിച്ചുള്ള മരണം 42000 കടന്നതിന് പിന്നാലെയാണ് ഗുട്ടറസിൻ്റെ പ്രതികരണം.
content highlights: UN chief says Covid-19 is worst crisis since World War II