തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്തും വ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. സാലറി ചലഞ്ചടക്കം മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പല ചെലവുകളും വെട്ടിച്ചുരുക്കി സര്‍ക്കാര്‍ ജീവനക്കാരുടെ സമ്പളമടക്കം അഭ്യര്‍ത്ഥിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
പവന് ഹന്‍സ് എന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ഒന്നരക്കോടി ട്രഷറിയില്‍ നിന്ന് ഇന്നലെ അഡ്വാന്‍സായി നല്‍കിയത് ഒന്നരക്കോടി രൂപയാണ്. പൊലീസ് അക്കൗണ്ടില്‍ നിന്ന് കമ്പനിക്ക് പണം നല്കാന് നേരത്തെ ഉത്തരവായിരുന്നു. പ്രളയക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ തന്നെ ഹെലികോപ്ടര്‍ വാങ്ങാനുള്ള തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.
ഛത്തീസ്ഗഢിന് ലക്ഷങ്ങള്‍ മാത്രം ചെലവില്‍ പവന്‍ഹന്‍സ് ഹെലികോപ്റ്ററുകള്‍ നല്കുമ്പോള്, കേരളത്തിന് മാത്രം കോടിക്കണക്കിനാണ് വാടക. ഇത്തരം വിവാദങ്ങളൊന്നും വകവയ്ക്കാതെയാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടക കരാറുമായി മുന്നോട്ട് പോകുന്നത്. 20 മണിക്കൂര്‍ പറക്കാന്‍ ഒരു കോടി 44 ലക്ഷം രൂപ വേണമെന്നായിരുന്നു ഡല്‍ഹി ആസ്ഥാനമായ പവന് ഹന്‍സിന്റെ ആവശ്യം. ഇതിലും കുറഞ്ഞ വാടകയുമായി സര്‍ക്കാരിനെ സമീപിച്ച കമ്പനികളെ തള്ളിയാണ് സര്‍ക്കാര്‍ പവന് ഹന്‍സുമായി കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത്.
എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തതും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാര്‍ ഒപ്പിടല്‍ അനിശ്ചിതത്വത്തിലായിരുന്നു.
Content Highlight: Kerala Government paid one crore as helicopter rent