ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2300 കടന്നു. രാജ്യത്ത് നിലവിൽ 2088 പേരാണ് ചികിത്സയിലുള്ളത്. 156 പേർ രോഗം ഭേദമായി ആശുപത്രി വിട്ടവരാണ്. കൊവിഡ് ബാധിച്ച് 56 പേരാണ് ഇതുവരെ ഇന്ത്യയിൽ മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിൽ 306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 13 പേരാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേരാണ് മരിച്ചത്.
മധ്യപ്രദേശിൽ ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലും ഡൽഹിയിലും നാല് പേർ വീതവും മരിച്ചു. തമിഴ്നാട്ടില്‍ 309 പേര്‍ക്കും കേരളത്തില്‍ 286 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിൽ 27 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 149 പേർ. 17 പേർ രോഗം ഭേദമായി.
content highlights: covid death toll rises to 56