കൊവിഡ്-19: തൊഴിലാളി പലായനവും തബ്ലീഗ് സമ്മേളനവും തിരിച്ചടിയായെന്ന് രാഷ്ട്രപതി

ന്യൂ​ഡ​ല്‍​ഹി: സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ത​ടി​ച്ചു കൂ​ടി​യ​തും ത​ബ്ലീ​ഗ് സ​മ്മേ​ള​ന​വും കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യെ​ന്ന് രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ്.

രാ​ഷ്ട്ര​പ​തി ഭ​വ​ന്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഈ ​ആ​ശ​ങ്ക രാ​ഷ്ട്ര​പ​തി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​ര്‍​ക്കും, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ലും രാ​ഷ്ട്ര​പ​തി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

കോ​വി​ഡ് 19നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​സ​മാ​ന്യ​മാ​യ ക​രു​ത്തും അ​ച്ച​ട​ക്ക​വും, ഐ​ക്യ​വും കാ​ണി​ച്ച്‌ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ മാ​തൃ​ക സൃ​ഷ്ടി​ച്ചെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Content highlight: President Ram Nath Kovind on Covid 19