ലോകത്ത് കൊറോണ മരണം 75,000ത്തിലേക്ക്; യൂറോപ്പില്‍ മാത്രം മരണസംഖ്യ 50,000 കടന്നു

വാഷിങ്ടണ്‍: കോവിഡ് 19 എന്ന മഹാമാരിക്ക് മുന്‍പില്‍ ഒന്ന് പൊരുതി നോക്കാന്‍ പോലും കഴിയാതെ ലോകരാജ്യങ്ങള്‍ പലതും നിശ്ചലമായി നില്‍ക്കുകയാണ്. കൊറോണ വൈറസ് ബാധിച്ചു ലോകത്താകമാനം മരിച്ചവരുടെ എണ്ണം 75,000 ത്തിലേക്ക് കുതിക്കുകയാണ്. യൂറോപ്പില്‍ മാത്രം മരണസംഖ്യ 50,000 കടന്നു.

ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് മരണങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചിരിക്കുന്നത്. ഇതുവരെ 50,209 പേരാണ് യൂറോപ്പില്‍ മരിച്ചത്. ഇറ്റലിയില്‍ 15,887 പേരും സ്‌പെയിനില്‍ 13,055 പേരും ഫ്രാന്‍സില്‍ 8078 പേരുമാണ് മരിച്ചത്.ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 74,693 പേര്‍ ഈ മഹാമാരിക്ക് മുന്നില്‍ കീഴടങ്ങി. എന്നാല്‍, രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടും, മരണ സംഖ്യ നൂറില്‍ താഴെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണ് ജര്‍മനി.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.അനൗദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,778 പേരില്‍ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. 136 പേര്‍ മരിക്കുകയും ചെയ്തു.

Content Highlight: Corona Death reaches up to 75,000 world wide