സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 4 പേർക്കും കണ്ണൂർ മൂന്ന് പേർക്കും കൊല്ലം , മലപ്പുറം ജില്ലകളിൽ ഓരോത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി. 12 പേർക്ക് ഇന്ന് രോഗം ഭേദമായി. കണ്ണുർ അഞ്ച് പേർക്കും എറണാകുളത്ത് നാല് പേർക്കും തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദപ്പെട്ടത്.
സംസ്ഥാനത്ത് 1,46,686 പേർ നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ 752 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 10,250 എണ്ണം നെഗറ്റീവായി. ലോകാരോഗ്യദിനത്തിൽ നഴ്സുമാർക്കും പ്രസവശുശ്രൂഷകർക്കും മുഖ്യമന്ത്രി ആശംസകൾ നേർന്നു. നിപ പോരാട്ടത്തിന്റെ രക്തസാക്ഷിയായ ലിനിയ്ക്ക് ആദരാഞ്ജലികൾ നേർന്ന മുഖ്യമന്ത്രി ലോകത്തിന്റെ നാനാഭാഗങ്ങളിൽ മലയാളി നഴ്സുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നമ്മളെ അസ്വസ്ഥരാക്കുന്നുണ്ടെന്നും പറഞ്ഞു.
content highlights: CM Pinarayi Vijayan press meet