ഞായറാഴ്ച മൊബെെൽ ഷോപ്പുകളും ഞായർ, വ്യാഴം ദിവസങ്ങളിൽ വർക്ക്ഷോപ്പുകളും തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകൾകൂടി തുറക്കാൻ അനുവദിക്കും. ഫാൻ, എയർ കണ്ടിഷണർ ഇവ വിൽപന നടത്തുന്ന കടകൾ ഒരുദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഓരോ പ്രദേശത്തെയും രജിസ്ട്രേഡ് ഇലക്ട്രീഷന്മാര്ക്ക് ആവശ്യമായ റിപ്പയറുകൾ നടത്താൻ വീടുകളിൽ പോകാൻ അനുമതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫ്ലാറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ അത് റിപ്പയര്‍ ചെയ്യാന്‍ പോകുന്നവർക്കും അനുമതി നൽകും.
content highlights: mobile shops and work shops will open in Kerala