കൊവിഡ് 19; ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു

14-month-old Boy Who was Gujarat's Youngest Coronavirus Patient Dies in Jamnagar

ഗുജറാത്തിൽ കൊവിഡ് ബാധിച്ച് 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ജാംനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ഉണ്ടായതെന്ന് വ്യക്തമല്ല. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. ഇവർ ക്വാറൻ്റെെനിൽ തുടരുകയാണ്.  വെെറസ് പകർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഇവർ താമസിച്ച് വരുന്ന പ്രദേശം അടച്ചിട്ടിരിക്കുകയാണ്. 

രണ്ട് ദിവസം മുമ്പാണ് കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ആതീവഗുരുതരാവസ്ഥയിലായതോടെ വെൻ്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ കൊവിഡ് 19 ല്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് ഈ കുഞ്ഞ്. ഗുജറാത്തിൽ ഇതുവരെ 175 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 16 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. 

content highlights: 14-month-old Boy Who was Gujarat’s Youngest Coronavirus Patient Dies in Jamnagar