മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 60 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1078 ആയി.
ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 60 കേസുകളില്‍ 44 എണ്ണം ബ്രിഹാന്‍ മുംബൈ കോര്പറേഷന് പരിധിയിലാണ്. ഒമ്പതെണ്ണം പൂണെ മുനിസിപ്പല്‍ കോര്‍പറേഷനിലും നാലെണ്ണം നാഗ്പൂരിലും അഹ്മദ് നഗര്‍, അകോല, ബുല്‍ധാന എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടു ദിവസത്തിനുള്ളിലാണ് 773 പേര്‍ക്ക് ഇവിടെ രോഗബാധ കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ളതും മഹാരാഷ്ട്രയിലാണ്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പത്തു മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇതുവരെ 690 പേര്‍ക്ക് തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചു.
Content Highlight: Covid 19 cases reported in Maharashtra increasing