തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആശുപത്രികളിലെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ചിലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈല്‍ യൂണിറ്റ് വഴി രക്തം സ്വീകരിക്കാന്‍ അവസരം ഒരുക്കും. രക്തദാനസേനാ സംഘടനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Pinarayi Vijayan to encourage Blood Donation in Covid